കുടിയാൻമലയിലും,
പ്രമുഖ കൃഷിക്കാരനായ സുരേഷ് കുടിയാൻമല കൃഷിയിടത്തിലാണ് മഹ്ക്കാട്ടദേവ വിളയിച്ചെടുത്തത്,
ഈ പഴം ഉണക്കിപൊടിച്ച് സമീകരിച്ച് നൽകിയാൽ കിലോവിന് 7000 രൂപയാണ് വില,
നിരവധിരോഗങ്ങൾക്ക് ഔഷധ പ്രതിരോധം തീർക്കുന്ന ഈ പഴം കേരളത്തിൽ ഇപ്പോൾ പലയിടത്തും അപൂർവ്വമായി കൃഷി ചെയ്യുന്നുണ്ട്,
.
ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായിക്കണ്ടുവരുന്ന പഴമാണ് മക്കോട്ടദേവ,
പ്രമേഹത്തിനും ട്യൂമറിനും എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന, ഹൃദ്രോഗത്തെയും കാൻസറിനെയും ശക്തമായി പ്രതിരോധിക്കുന്ന, ഉയർന്ന രക്തസമ്മർദം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന ലിവർസീറോസിസിന്റെ കടുപ്പം കുറയ്ക്കുന്ന, യൂറിക്കാസിഡിന്റെ നില ശരിയായി കാക്കുന്ന, വാതം ഗൗട്ട്, വൃക്കസംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ എന്നിവയെ തടയുന്ന, വയറിളക്കം, അലർജിമൂലമുള്ള ചൊറിച്ചിൽ, എക്സിമ എന്നിവ സുഖപ്പെടുത്തുന്ന, പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്ന ഒരു പഴമാണ് മഹ്ക്കാട്ടദേവ,
പലേറിയ മാക്രോ കാർപ്പ എന്നാണ് ശാസ്ത്രനാമം
പരമാവധി 18-20 മീ്റ്റർവരെ ഉയരംവെക്കുന്ന, നല്ല ചൂടുള്ള കാലാവസ്ഥയിലാണ് ഇത് നന്നായി വളർന്നു കായ്ക്കുന്നത്. ചൂടുള്ള അന്തരീക്ഷത്തിൽ തണലിലും ഇത് നന്നായി വളരുമെന്നതിനാൽ റബ്ബർ തോട്ടത്തിലും തെങ്ങിൻതോപ്പിലും ഇടവിളയായി മക്കോട്ടദേവ കൃഷിചെയ്യാം.
വിത്ത് പാകി മുളപ്പിച്ചെടുത്താണ് തൈകൾ തയ്യാറാക്കുക. നന്നായി പൊടിയാക്കിയ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തുദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും. തൈകൾ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകൾ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. ഒന്നര അടി നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ രണ്ടര മീറ്റർ ഇടവിട്ട് നട്ട് കൃഷിചെയ്യാം. പറിച്ചുനടുന്ന സ്ഥലത്ത് തണൽ ലഭിക്കുമെന്ന് ഉറപ്പാക്കണം. പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം.
ചെടിയുടെ ചുവട്ടിൽവെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം.
ചെടികൾ നട്ട് രണ്ടുവർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങും. കായകൾ ആദ്യം പച്ചനിറത്തിലും പിന്നീട് പഴുക്കുമ്പോൾ മഞ്ഞ കലർന്ന മജന്ത- ചുവപ്പുനിറത്തിലും കണ്ടുവരുന്നു. ഇത് പഴുത്തു കഴിഞ്ഞാൽ നേരിട്ട് കഴിക്കാറില്ല. ഇത് സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്.
മാർച്ചു മുതൽ ഓഗസ്സ് വരെയാണ് പൂവിടുന്നത്. നാലുമാസം കൊണ്ട് കായകൾ പറിക്കാനാവും. ഓഗസ്റ്റ് മുതൽ നവംബർ ഡിസംബർ വരെയാണ് വിളവെടുപ്പ്കാലം. വേനൽക്കാലത്ത് നനയും വളവും നൽകിയാൽ നല്ല കായ് ഫലംകിട്ടും. ഒരു മരത്തിൽനിന്ന് ശരാശരി 100-120 കായകൾ ലഭിക്കും. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ 150ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കായകൾ കിട്ടും. നന്നായി മൂത്തതിന് ശേഷമാണ് കായകൾ പറിച്ചെടുക്കേണ്ടത്.
നന്നായിമൂത്ത പഴങ്ങൾ ചെറുതായി ചീന്തി വെയിലത്തുണക്കി സംസ്കരിച്ച് സൂക്ഷിച്ചുവെച്ചുപയോഗിക്കുന്നു. *ഓർക്കുക കായ്ക്കുള്ളിലെ പരിപ്പ് വിഷമാണ് അത് ഔഷധത്തിനായി ഉപയോഗിക്കരുത്*
കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്ന ഫ്ളെവനോയ്ഡ്, ശരീരത്തിൽനിന്ന് വിഷാംശങ്ങൾ ഒഴിവാക്കി കാൻസറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആൽക്കലോയ്ഡ്, വൈറസ്, ബാക്ടീരിയ എന്നിവയെ തുരത്താൻ കഴിയുന്ന സ്പോനിൻ, അലർജിയെ അകറ്റുന്ന പോളിഫെനോൾ പ്രമേഹത്തിന്റെ നില താഴ്ത്തുന്നതിനാണ് ഇത് വളരെയധികം ഉപയോഗിക്കാവുന്നത്. ചെറിയ ചീളുകളാക്കി ഒരുചീളിന് ഒരു ഗ്ളാസ് വെള്ളം എന്ന കണക്കിൽ വെച്ച് വെട്ടിത്തിളപ്പിച്ച് ആറിയതിന് ശേഷം വൈകുന്നേരത്തിനുമുന്നെ ഓരോ ഗ്ളാസ്വീതം കുടിച്ചുതീർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാം. ഇതിന്റെ സത്ത് ഒരു ആന്റി ഓക്സിഡന്റായും ആന്റിഫംഗൽ ആന്റി ബാക്ടീരിയൽ ഏജന്റായും ഉപയോഗിച്ചുവരുന്നു. ഉയർന്ന രക്തസമ്മർദം സേ്ട്രാക്കുകൾ, കിഡ്നിവീക്കം, യൂറിക്കാസിഡ് പ്രശ്നങ്ങൾ, അലർജിമൂലമുണ്ടാവുന്ന ടോൺസിലൈറ്റിസ് എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് മക്കോട്ട ദേവയ്ക്കുണ്ട്.
മുകളിൽ പറഞ്ഞതെല്ലാം ലഭിച്ച വിവരങ്ങളാണ്, സ്വയം ചികിത്സ അരുത്,
RB
മഹ്ക്കോട്ടദേവയെ പരിചയപ്പെടാം,
സുരേഷ് കുടിയാൻമല
9496718215
0 അഭിപ്രായങ്ങള്‍