നോർത്ത് ഇന്ത്യൻ വിഭവമായ ധാല് കറി എങ്ങനെ ഉണ്ടാക്കാം

.നോർത്ത് ഇന്ത്യൻ ഡാൽ ഫ്രൈയിൽ കടുക് വറ്റൽ മുളക് കറിവേപ്പില ചേർക്കാറില്ല.പലതരം പരിപ്പുകൾ മിക്സ് ചെയ്താണ് അവർ പരിപ്പ് കറി ഉണ്ടാക്കുന്നത്. തക്കാളി വഴറ്റിയാണ് ചേർക്കുന്നത്.ഇത് താങ്കളുടെ ദാൽഫ്രൈ.കടലപ്പരിപ്പ് ചെറുപയർപരിപ്പ് തുവരപരിപ്പ് മൂന്നും കുറച്ചു വീതം എടുത്ത് കുറച്ചുനേരം കുതിരാൻ ഇടുക. നല്ലവണ്ണം കഴുകി എടുത്തു കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് തിളക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ ഉണ്ടാകുന്ന വെളുത്ത പത കോരി കളയുക. ചില പരിപ്പ് വർഗ്ഗങ്ങളിൽ ചെറിയ ചവർപ്പ് രുചിയുണ്ട്.അതു മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.ശേഷം അല്പം  ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും രണ്ട് പച്ചമുളകും ചേർത്ത് ഇളക്കി കുക്കർ അടച്ച് 4 വിസിൽ അടിച്ചതിനു ശേഷം ഓഫ് ചെയ്യുക. ഒരു ചീനചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാകുമ്പോൾ കാൽ ടീസ്പൂൺ ചെറിയ ജീരകവും ചെറുതായി നുറുക്കിയ വെളുത്തുള്ളിയും പച്ചമുളകും ചേർത്തിളക്കി അതിലേക്ക് ചെറുതായി നുറുക്കിയ സവാള ചേർക്കുക.സവാള ചുവപ്പു നിറമാകുമ്പോൾ ചെറുതായി നുറുക്കിയ ഒരു തക്കാളി ചേർത്ത് എല്ലാം കൂടി വഴന്നു വരുമ്പോൾ അര സ്പൂൺ കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഒരു നുള്ള് കായം പൊടി ഇവ ചേർത്ത് വേവിച്ച് വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.കട്ടി കൂടുതൽ ആണെങ്കിൽ അല്പം തിളച്ച വെള്ളം ചേർക്കുക.സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം നുറുക്കിയ മല്ലിയില ചേർത്ത് അഞ്ചു മിനിട്ട് അടച്ചു വച്ചതിനു ശേഷം ഉപയോഗിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍