സിന്റെ പ്രധാന അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഈ നാടിനെ പറ്റി പറയാനുള്ളത് ഒരുപാട് ഒരുപാട് കാര്യങ്ങളാണ് ഉണ്ണികൃഷ്ണൻ സാർ നമ്മളോട് പറയുന്നത് പഠിപ്പിച്ചിരുന്ന സ്കൂളിൽ 506 കുട്ടികൾ ഉണ്ടായിരുന്ന സ്കൂൾ നിശ്ശേഷം തകർന്നുഅധ്യാപകൻ തൃശ്ശൂർ സ്വദേശി ഉണ്ണികൃഷ്ണൻ മാഷ് 18 വർഷമായി ഇതേ സ്കൂളിൽ ജോലി ചെയ്യുന്നു എടക്കെ ട്രാൻസ്ഫർ ലഭിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ സ്നേഹ സമ്മർദ്ദം മൂലം ജോലി അദ്ദേഹം ഈ നാട്ടിലേക്ക് മാറ്റി അദ്ദേഹം പറയുന്നു ചൂരൽമല അങ്ങാടിയിലെ ആ നാട്ടിലെ മുഴുവൻ ആണുങ്ങളും ഒരാവശ്യമില്ലെങ്കിൽ പോലും അങ്ങാടിയിൽ എല്ലാ ദിവസവും വൈകുന്നേരം ഒത്തുകൂടും നാല് ചായക്കടകൾ ഉണ്ട് അവിടെ ഓരോരോ കടകളിലും മാറിമാറി ചായകൾ കുടിക്കും എല്ലാവരെയും ബന്ധുക്കളായി കരുതുന്ന ഒരു നാട് ഓരോ പ്രഭാതത്തിനും ഓരോ സൗന്ദര്യം ഉണ്ട് ശമ്പളം കിട്ടുമ്പോൾ മാത്രമാണ് ഇതൊരു ജോലി ആണെന്ന് കരുതുന്നത് ഞാൻ എപ്പോഴും നാട്ടിൽ പോകുമ്പോൾ ഇങ്ങനെ പറയും ഇങ്ങനെ ഒരു നാടുണ്ട് എന്ന് കഥകളിലും സിനിമയിലും ഒന്നും ഇങ്ങനത്തെ ഒരു നാടു കാണുവാൻ കഴിയില്ല സ്നേഹനിധികളായ മനുഷ്യരുടെ നാട്
0 അഭിപ്രായങ്ങള്‍