കാശ്മീർ കൊടുക്കാനുണ്ടോ മൊത്തം എത്ര രൂപ തരണം

കാശ്മീർ മൊത്തം വാങ്ങാൻ എത്ര രൂപ വരും? 
പണ്ട് പണ്ട് ഷാമിരി രാജവംശം കാശ്മീരികളെ മുസ്ലീങ്ങളാക്കി കൊണ്ടിരിക്കെ 1561 ൽ  
ഷിയാകൾ എന്ന മറ്റൊരു ഇസ്ലാമിക ടീം വാളും പ്രാർത്ഥനയുമായി അവിടെ  എത്തി. 
അവര് വാള് വീശിയപ്പോൾ ഷാമിരി സുൽത്താൻ വീണു. പിന്നെ കാശ്മീർ ഷിയാ മുസ്ലീങ്ങൾ ഭരിച്ചു. 
അവർക്ക് സുന്നികളും പണ്ഡിറ്റുകളും, താഴ്ന്ന ജാതിക്കാരും ഒരുപോലായിരുന്നു. 
ഷിയാ അല്ലാത്തവരൊക്കെ  ശത്രുക്കൾ.
അവർ സുന്നിക്കാരുടെ  മതപണ്ഡിതരെ പോലും പീഡിപ്പിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. 

1.1) അക്ബറിൻ്റെ വരവ്

ആ വണ്ടി അധികാലം ഓടിയില്ല. 
1586 ൽ അക്ബറുടെ നേതൃത്വത്തിൽ  കാശ്മീർ മുഗളന്മാർ കീഴടക്കി.
അക്ബർ മുസ്ലിമായി ജനിച്ചു എങ്കിലും മര്യാദക്ക് ജീവിക്കാൻ   ഇസ്ലാം പറ്റില്ല എന്ന് മനസ്സിലാക്കി. പുള്ളി പുതിയ ഒരു മതം ഉണ്ടാക്കി. 
ദീൻ ഇലാഹി എന്ന പുതിയ മതം.  ഇന്നത്തെ ഇന്ത്യയിലെ മതേതരത്വം പോലുള്ള ഒരു മതം. വളരെ കാലങ്ങൾക്കു ശേഷം  കാശ്മീർ താഴ്വര സമാധാനം എന്തെന്നറിഞ്ഞു. 
എന്നാൽ അദ്ദേഹത്തിൻ്റെ പിൻതലമുറകൾ ആ പാരമ്പര്യം കാത്തു സൂക്ഷിച്ചില്ല. 
അവരെ ഇസ്ലാം വിളിച്ചു. 
അവർ പിതാവിൻ്റെ മതം വിട്ട് ഇസ്ലാമിലേക്ക് തിരിച്ചു പോയി.
 ജഹാംഗീർ കാശ്മീരിന്റെ സൗന്ദര്യത്തിൽ മതിമറന്നു  കുറെ പൂന്തോട്ടങ്ങൾ കാശ്മീരിൽ ഉണ്ടാക്കി. അതിന്നും പരിപാലിക്കപ്പെടുന്നു. 

1.2) സിക്ക് ഗുരുവിനെ കൊല്ലുന്നു.
 

ഔറംഗസീബ് 1658 ൽ അധികാരത്തിൽ വന്നതോടെ വീണ്ടും പണ്ഡിറ്റുകളുടെ കഷ്ടകാലം തുടങ്ങി. മറ്റൊരു സിക്കന്തർ ഫുൽഷികൻ ആയിരുന്നു അറംഗസീബ്. 
പുള്ളിടെ 14 ഗവർണ്ണർമാരിൽ ഒരാളായിരുന്ന ഇഫ്ടിഖർഖാൻ 
4 വർഷം കാശ്മീർ ഭരിച്ചു പണ്ഡിറ്റുകളെ പീഡിപ്പിച്ചു. 

മതം മാറി മുസ്ലീമാകുക അല്ലെങ്കിൽ പീഢനമനുഭവിക്കുക..

Convert to Islam or suffer persecution.

അക്കാലത്ത് കുറെ പണ്ഡിറ്റുകൾ സഹായത്തിനായി സിക്ക്  ഗുരുവായിരുന്ന തേജ് ബഹദൂരിനടുത്തേക്ക് പോയി. 
ക്രിസ്ത്യാനികൾക്ക് പോപ്പ് പോലെയാണ് സിക്ക്കാർക്ക് ഗുരു. അഭയം തേടിയെത്തിയ 
പണ്ഡിറ്റുകളോട് ഗുരു പറഞ്ഞു. 

“മുഗളന്മാർക്ക് ഒരു സംവാദത്തിലൂടെ തന്നെ  മതം മാറ്റാൻ പറ്റുമെങ്കിൽ കാശ്മീരി പണ്ഡിറ്റുകൾ മുഴുവൻ മതം മാറി മുസ്ലീമാകുമെന്ന് പറയൂ”. 

എന്നാൽ മുഗളന്മാർ സംവാദത്തിനൊന്നും വന്നില്ല. അവർ അദ്ദേഹത്തെ ഡൽഹിയിലേക്ക് പിടിച്ചു കൊണ്ടുപോയി .
1675 നവംബർ 11 ന് തല വെട്ടിയെടുത്തു.
ഒരു സമുദായത്തിൻ്റെ ആത്മീയാധിപൻ്റെ തല വെട്ടിയെടുക്കുക എന്ന് പറഞ്ഞാൽ അറംഗസീബിന് അത് നിസ്സാരമായിരുന്നു. എന്നാൽ അതൊരു വലിയ പകയായി പുകഞ്ഞു കൊണ്ടിരുന്നു. 

1.3) അഫ്ഗാൻകാരുടെ വരവ്

1752 ൽ കശ്മീർ അഫ്ഗാൻകാരുടെ കയ്യിലായി. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് പണ്ഡിറ്റുകൾ വീണു.
അഫ്ഗാൻ ഗവർണ്ണർ അസാദ്ഖാന്റെ ഏറ്റവും വലിയ വിനോദം പണ്ഡിറ്റുകളെ ദാൽ തടാകത്തിൽ മുക്കി കൊല്ലലായിരുന്നു. 

പത്തു പറച്ചാക്കിൽ ഈരണ്ടുപേരെ നിറച്ചാണ് കെട്ടിത്തൂക്കുക. 

ഇതിലും പ്രാകൃതവും അതിശയകരവുമായ  ഒരു വിനോദം കൂടി പുള്ളിക്കുണ്ടായിരുന്നു. 
ഒരു  പണ്ഡിറ്റിന്റെ തലയിൽ മലം നിറച്ച ഒരു കുടം വെക്കും. 
ഉന്നമുള്ള ഒരു മുസൽമാനെ വിളിക്കും. അയാൾ ആ കുടം എറിഞ്ഞുടക്കണം. 

നിർഭാഗ്യവാനായ ആ പണ്ഡിറ്റിന്റെ കണ്ണുകളിലൂടെയും കവിളുകളിലൂടെയും  മലം ഒഴുകിയിറങ്ങും. 

എന്നാൽ ചില പത്താൻ ഭരണാധികാരികൾക്ക്  ഹിന്ദു-മുസ്ലീം വേർതിരിവ് ഉണ്ടായിരുന്നില്ല. 
ഉദാഹരണത്തിന് 
മിർ ഹസാർ എന്ന  പത്താൻ! അയാൾ ഷിയാക്കളെയും ബ്രാഹ്മണരെയും മതഭേദമില്ലാതെ ഒരുമിച്ച് ചാക്കിൽ കെട്ടി താഴ്ത്തുമായിരുന്നു. 

പക്ഷെ പുൽ ചാക്കിന് പകരം സിൽക്ക് ചാക്ക് ഉപയോഗിച്ചു.  പണ്ഡിറ്റുകളുടെ ശവം അടക്കം ചെയ്തിരുന്ന ഭട്ടാ ബസാർ 
എന്നൊരു പ്രദേശം ദാൽ ലേക്കിനടുത്ത് ഇപ്പോഴുമുണ്ടെന്ന് 
പറയപ്പെടുന്നു. 

മറ്റൊരു ഗവർണ്ണറായ അട്ടമുഹമ്മദ് ഖാന്റെ കാലത്ത് 
ഒരു പണ്ഡിറ്റിനെ കണ്ടാൽ അവന്റെ പുറത്തു ചാടിക്കയറി ഒരു സഞ്ചാരം മുസ്ലീമിന് സാധ്യമായിരുന്നു. നമ്മളിവിടെ ഉപ്പുചാക്ക് കളിക്കാ എന്ന് പറയും. 

ഇക്കാലങ്ങളിൽ നിർബന്ധിത മതം മാറ്റം സാധാരണമായിരുന്നു. 

അഫ്ഗാൻ ഭരണാധികാരികൾ പണ്ഡിറ്റുകളെ വളഞ്ഞിട്ടു പിടിക്കും. 
എന്നിട്ട് വാൾമുനക്ക് മുമ്പിൽ നഗ്നരായി നിർത്തിപ്പറയും - മതം മാറുക. 
മതം മാറാൻ തയ്യാറാത്തവർ അപ്പോൾ തന്നെ വാൾമുനയിൽ തീരും.
ബാക്കിയുള്ളവർക്കു വേണ്ടി ഒരു പശുക്കുട്ടിയെ അറുത്തു കറിവെക്കും. നിർബന്ധിച്ച് കഴിപ്പിക്കും .
പൂണൂൽ പൊടിച്ചെടുക്കും. അതോടെ അവർ മതം മാറിയതായി കണക്കാക്കാം. 

ഈ വിവരം മറ്റു പ്രദേശങ്ങളിൽ പരക്കുന്നതോടെ പണ്ഡിറ്റുമാർ ഓട്ടം തുടങ്ങും. 
കുടുംബത്തോടെ  ഓടി ഓടി ഡൽഹിയിലോ ലക്നവിലോ ലാഹോറിലോ അലഹാബാദിലോ അഭയം തേടും. നെഹ്റു കുടുംബത്തെപ്പോലെ.  

1.4)  കാശ്മീരിൻ്റെ വില എത്ര രൂപ?

അഫ്ഗാൻകാർക്ക് ശേഷം 1819 മുതൽ കാഷ്മീർ സിക്കുകാർ ഭരിച്ചു. പിന്നീട് ബ്രിട്ടീഷുകാർ വന്നപ്പോൾ  സിക്ക് ഭരണവും അവസാനിച്ചു.   കാശ്മീർ ബ്രിട്ടീഷുകാരുടേതായി. 

സിക്കുകാരെ തോൽപ്പിക്കാൻ  ബ്രിട്ടീഷുകാരെ സഹായിച്ചത് സിക്കു സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ധ്യാൻ സിങ്ങ് ആയിരുന്നു .
അദ്ദേഹത്തിന്റെ സഹോദരനായിരുന്നു ഗുലാബ് സിംഗ്. ദോഗ്ര രജപുത് എന്ന വംശമായിരുന്നു അവരുടേത്. 

സിക്കുകാരെ തോൽപ്പിക്കാൻ സഹായിച്ചതിന്റെ പേരിൽ ഈ ദോഗ്രകൾക്ക് - കൃത്യമായി പറഞ്ഞാൽ ഗുലാബ് സിംഗിന് അന്ന് നാട്ടുനടപ്പുള്ള വിലക്ക് ബ്രിട്ടീഷുകാർ കാശ്മീർ വിൽക്കുകയായിരുന്നു. 

കാശ്മീർ താഴ്വരയുടെ അന്നത്തെ വില പറയാം. 
 75 ലക്ഷം രൂപ ഒരു കുതിര, പന്ത്രണ്ട് ആട്, 3 കാശ്മീരി ഷാൾ  ഇതായിരുന്നു കാശ്മീരിന്റെ വില. 

1.5 ) രാജാവ് ഹിന്ദു, ജനങ്ങളെല്ലാം മുസ്ലിങ്ങളും.

ഡോഗ്രകൾ കാശ്മീർ വാങ്ങിയ കാലമായപ്പോഴേക്കും 
 കാശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും മുസ്ലീങ്ങൾ ആയി മാറിക്കഴിഞ്ഞിരുന്നു. 
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്താണെങ്കിൽ  ദോഗ്ര  രാജാവിന് ഒത്ത ഒരു ശത്രുവിനെയും കിട്ടി. 
ഷേഖ് അബ്ദുള്ള. 
ജവാഹർലാൽ നെഹറുവിൻ്റെ ക്ലോസ് ഗഡി . 
ഷേഖിൻ്റെ  നേതൃത്വത്തിൽ വലിയ ഒരു ജനവിഭാഗം രാജാവിനെതിരെ  അണിനിരന്നു കഴിഞ്ഞിരുന്നു. 
അദ്ദേഹത്തിൻ്റെ നാഷണൽ കോൺഫറൻസ് എന്ന പാർട്ടി മതേതര ജനാധിപത്യ രാജ്യത്തിന് വേണ്ടി പ്രയത്നിച്ചു. പാക്കിസ്ഥാൻ്റെ മത രാഷ്ട്രം എന്ന സങ്കൽപ്പത്തെ  അദ്ദേഹം വെറുത്തു. 

1.6)   ട്രൈബൽ ഇൻവേഷൻ

അന്നത്തെ രാജാവായിരുന്ന ഹരിസിംഗിന് ഇന്ത്യൻ യൂണിയനിൽ ചേരാതെ ഒറ്റക്ക് നിന്ന് ഭരിക്കാനായിരുന്നു ഇഷ്ടം.
ഇന്ത്യയിലുമില്ല പാക്കിസ്ഥാനിലുമില്ല. 
വെറുതെ ഒരു പിടിവാശി.
എന്നാൽ അവിചാരിതമായി 
പാക്കിസ്ഥാനിൽ നിന്നുള്ള പഷ്തുൻ പത്താനുകൾ കാശ്മീർ  ആക്രമിച്ചു.
ഇത് "tribal invasion" എന്ന പേരിലാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.
അവർ വലിയ ഒരു പ്രദേശം തന്നെ പിടിച്ചെടുത്തു. ആ പ്രദേശങ്ങളെ ഇന്ന് വിളിക്കുന്നത്  പാക്   അധിനിവേശ കാശ്മീർ എന്നാണ്.

പഷ്തൂണുകൾ കാശ്മീരിലെത്തിയാൽ തൻ്റെ തല ഫുഡ്ബോൾ പോലെ തെറിക്കുമെന്നറിഞ്ഞ രാജാവ് പൊടുന്നനെ ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടു. 
1947 ഒക്ടോബർ 26 നായിരുന്നു ആ ഒപ്പു വെക്കൽ നടന്നത്. 
അതോടെ ഇന്ത്യൻ മിലിട്ടറി കാശ്മീരിലേക്ക് പുറപ്പെട്ടു.
ശരിക്കും പറഞ്ഞാൽ ഇന്ത്യൻ മിലിട്ടറി എത്തുന്നതിന് മുമ്പ്  പഷ്തൂൺ ഗോത്രക്കാർ  കാശ്മീർ പിടിച്ചടക്കേണ്ടതായിരുന്നു. അവരുടെ ലക്ഷ്യവും അതായിരുന്നു. പക്ഷെ ജന്മസിദ്ധമായ ചില സ്വഭാവ  വിശേഷങ്ങൾ അവരുടെ കൺട്രോൾ തെറ്റിച്ചു. 

1.7) ബാരമുള്ളയിലെ സ്ത്രീകൾ

മുസഫറാബാദ് പോലുള്ള പല സ്ഥലങ്ങളും ഒക്ടോബർ 24 ന് തന്നെ പഷ്തൂൺകാർക്കു മുന്നിൽ  കീഴടങ്ങിയതായിരുന്നു. 
ഇനി 135 മൈല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒന്നാന്തരം രാജപാത. 
അത്രക്ക് ദൂരമേയുള്ളൂ കാശ്മീർ പിടിക്കാൻ. ‍ 
അതിനിടയിൽ ബാരമുളള എന്ന പട്ടണം മാത്രമാണുള്ളത്.   ലോറിയിലായിരുന്നു അവരുടെ സഞ്ചാരം എന്നതിനാൽ കാശ്മീരിലെത്താൻ റൊമ്പ ഈസി. 
രാജാവ് ഇന്ത്യയുമായി കരാർ ഒപ്പിട്ട ദിവസത്തിന് ഒരു ദിവസം മുമ്പ് തന്നെ കാഷ്മീർ അവർക്ക് പിടിക്കാൻ കഴിയുമായിരുന്നു. 

ഇങ്ങനെയൊക്കെ തന്നെ കൃത്യമായി കണക്കു കൂട്ടിയാണ് പഷ്തൂൻ നേതാവ് സായിബ്റാബ് ഖാൻ  ഈ ആർമിയെ നയിച്ചു കൊണ്ടിരുന്നത്. 
ഉദേശിച്ച പോലെ ബാരാമുളള എന്ന  പട്ടണത്തിലവർ എത്തിച്ചേരുകയും ചെയ്തു. പക്ഷെ അവിടെ വെച്ച്   പഷ്തൂൺ  ഗോത്രത്തിന്റെ തനിഗുണം പുറത്തു വരാൻ തക്ക കാഴ്ചകൾ അവർ കണ്ടു. 
വളരെ സമ്പന്നമായ ഒരു കോസ്മോപോളിറ്റൻ ടൗൺ ആയിരുന്നു അന്ന് ബാരാമുള്ള. വലിയ വലിയ വീടുകൾ. 
സൗകര്യങ്ങൾ . 
ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ക്രിസ്ത്യാനികളും അവിടെ ഒന്നു ചേർന്നു ജീവിച്ചു. 
സ്വാഭാവികമായും അവിടെ കൊളളയടിക്കാൻ ഒരുപാടുണ്ട്. ബലാൽസംഗം ചെയ്യാൻ ഒരുപാട് സുന്ദരികളായ സ്ത്രീകൾ.
അവരുടെ കൺട്രോൾ പോയി.
അവർ വീടുകൾ കയറി കൊള്ളയടിയും ബലാത്സംഗവും തുടങ്ങി. 
കൊള്ളയടിച്ചു കിട്ടുന്നത് മുഴുവൻ ലോറിയിൽ കയറ്റാൻ ഒരു ടീം ! കൊള്ളമുതലെല്ലാം  ലോറിയിൽ വസിരിസ്ഥാനിലേക്ക് കയറ്റിവിടുന്ന പണിയിൽ അവർ ശ്രദ്ധിച്ചു. ബാക്കിയുള്ളവർ ബലാത്സംഗത്തിലും മുഴുകി. ഈ തിരക്കിൽ കാഷ്മീർ എന്ന യഥാർത്ഥ ലക്ഷ്യം അവർ മറന്നുപോയി.
ശരിക്കും പറഞ്ഞാൽ 48 മണിക്കൂർ നിർണ്ണായകമായി. 
കാശ്മീരിലേക്കെത്താൻ പത്താൻമാർ വൈകിപ്പോയി .

ബാരാമുള്ളയിലെ വാണിജ്യ സ്ഥാപങ്ങളിലെ സ്വത്തും ബാരാമുളളയിലെ സ്ത്രീകളും പത്താൻമാരെ പ്രലോഭിപ്പിച്ചില്ലായിരുന്നു എങ്കിൽ കാശ്മീർ മുഴുവനുമായും ഇന്ന് പാക്കിസ്ഥാന്റെ ഭാഗമാകുമായിരുന്നു. ഇതിനോടൊപ്പം ഇന്ത്യക്കാർ നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്  ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസിനെ - ആ പാർട്ടിയുടെ  പ്രവർത്തകർ അന്ന് ഇന്ത്യൻ പട്ടാളത്തിന് കൊടുത്ത സപ്പോർട്ട്. അവരാണ് പല തെരുവുകളിലും കാവൽ നിന്നത്. 

1.9) എന്തുകൊണ്ട് ആർട്ടിക്കിൾ 370 ? 

ഇപ്പോൾ പലരും കരുതുന്നത് പോലെ പതിനായിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമൊന്നും കാശ്മീരിന് ഇന്ത്യയുമായില്ല.  
ബാരാമുള്ളയിലെ സ്ത്രീകളുടെ മാനം, അവിടത്തെ സമ്പത്ത്, ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മുസ്ലീങ്ങൾ ഇന്ത്യക്ക് കൊടുത്ത സപ്പോർട്ട് - ഇതെല്ലാമാണ് ഇന്ത്യൻ യൂണിയനിൽ  കാശ്മീർ ഇന്ന് 
കാണപ്പെടുന്നതിന് കാരണം.
ഈ കടപ്പാട് കൊണ്ടാണ് കാശ്മീരിന് പ്രത്യേക പദവി കൊടുത്തത് , അല്ലാതെ ആ തീരുമാനം വോട്ടുബാങ്ക് രാഷ്ട്രീയമോ ന്യൂനപക്ഷ പ്രീണനമോ ആയിരുന്നില്ല.

വാൽക്കഷണം 

മഹാൻമാർ മാത്രമല്ല ചില രാജ്യങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്നത് , ചിലപ്പോഴൊക്കെ തെമ്മാടികളും ആഭാസന്മാരുമാണ എങ്കിലും ഇത് എഴുതിയ എന്റെ ലേഖകന് വേണ്ടി ഇത് സമർപ്പിക്കുന്നു കൂടാതെ ഇതുപോലുള്ള ലേഖനങ്ങൾ നിങ്ങൾക്ക് ലഭിക്കുവാൻ ഇത് സബ്സ്ക്രൈബ് ചെയ്യുക🙏🙏🙏

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍