ഓൺലൈനായി സ്റ്റാറ്റസ് അറിയാം
UIDAI ഔദ്യോഗിക വെബ്സൈറ്റിൽ (https://uidai.gov.in/) കയറുക
"ആധാർ സർവ്വീസസ്" ക്ലിക്ക് ചെയ്ത് "ആധാർ ലിങ്കിംഗ് സ്റ്റാറ്റസ്" തിരഞ്ഞെടുക്കുക.
നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകി "ഗെറ്റ് സ്റ്റാറ്റസ്" എന്നതിൽ ക്ലിക്ക് ചെയ്യുക.
സെക്യൂരിറ്റി വേരിഫിക്കേഷനായി നിങ്ങളുടെ പാൻ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകുക.
നിങ്ങളുടെ ആധാർ-പാൻ ലിങ്കിങ് സ്റ്റാറ്റസ് അറിയാൻ "ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസ്" എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാറും പാൻ കാർഡും ലിങ്ക് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് കാണിക്കും.
എൻഎസ്‌ഡിഎൽ ഇ-ഗവേണൻസ് വെബ്‌സൈറ്റ് (https://www.nsdl.com/) വഴിയും നിങ്ങളുടെ ആധാറിന്റെയും പാൻ കാർഡിന്റെയും ലിങ്കിങ് സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും.
0 അഭിപ്രായങ്ങള്‍